Neendoor Subrahmanya Swami
Neendoor Subrahmanya Swami Neendoor Subrahmanya Swami Neendoor Subrahmanya Swami Neendoor Subrahmanya Swami
Neendoor Subrahmanya Swami

History

നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അഗസ്ത്യ മഹർഷിയാൽ പ്രതിഷ്ടിതമായതും വേദവ്യാസന്റെയും വില്യമംഗലത്തു സ്വമിയാരുടെയും പാതസ്പർശത്താൽ പവിത്രമായതുമായ ക്ഷേത്രമാണ് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ചുമതലയിലുള്ള നീണ്ടൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഏറ്റൂമാനൂർ മഹാദേവ ക്ഷേത്രത്തിന്റെയും ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും നിർമ്മാണം ഒരേ ഘട്ടത്തിൽ നടന്നതായി പറയപ്പെടുന്നു. പില്ക്കാലത്ത് ഈ രണ്ടു ക്ഷേത്രങ്ങളുടെയും ഉടമസ്താവകാശികൾ മംഗലത്തുമന, ഏട്ടന്നോശ്ശേരി, ചെന്തിട്ട, പട്ടമന എന്നീ മനകളിലെ ഊരഴ്മക്കാർ 1984 ഏപ്രിൽ ഒന്പതാം തിയതി കേരള ക്ഷേത്രസംരക്ഷണ സമിതിക്ക് ഉടമ്പടി എഴുതി.

തരകാസുരവധം കഴിഞ്ഞ് പടച്ചട്ടയണിഞ്ഞ ഭഗവാൻ അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ശിലാവിഗ്രഹം. ഏറ്റൂമാനൂരപ്പനും പുത്രൻ സുബ്രഹ്മണ്യസ്വാമിയും മുഖാമുഖം ഒരേ ദിശയിൽ പ്രതിഷ്ട്ടിക്കപ്പെട്ടതാണെന്ന് വിശ്വസിച്ചു പോരുന്നു.

തെക്കു പടിഞ്ഞാറു തൂണിന്മേൽ ഭഗവതിയെ പ്രതിഷ്ടിച്ചു പൂജ നടത്തുന്നു. അതും അത്യപൂർവമായി നിലകൊള്ളുന്ന പ്രതിഭാസമാണ്. ശ്രീകോവിലിൽ ദക്ഷിണാമൂർത്തി പ്രതിഷ്ടയുണ്ട്(ശിവനും ഗണപതിയും) ശാസ്താവ്, ശ്രീദുർഗ്ഗ, സർപ്പദൈവങ്ങൽ, രക്ഷസ്സ് തുടങ്ങിയ ഉപദേവന്മാർ യഥാസ്ഥാനങ്ങളിൽ പ്രതിഷ്ടിക്കപെട്ടിരിക്കുന്നു. ഭഗവത് ചൈതന്യം ഉഗ്രഭാവത്തിലും ഭക്തജനങ്ങൾക്ക് എന്നും അനുഗ്രഹദായകമായും ആണ് നിലകൊള്ളുന്നതെന്ന് ഗുരുവായൂർ ഈശ്വരൻ നമ്പൂതിരിയുടെയും വേഴപ്പരമ്പ് ശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും സൂക്ഷ്മനിരീക്ഷണത്തിൽ തെളിഞ്ഞിട്ടുള്ളതാണ്. ദേശാധിപദേവനായി ശ്രീ സുബ്രഹ്മണ്യസ്വാമിയും നിലകൊള്ളുന്നു. ശബരിമല തീർഥാടന ഘട്ടങ്ങളിൽ ഈ ക്ഷേത്രം എടത്താവളമായും മാറിയിട്ടുണ്ട്. വിഗ്രഹത്തിന് മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ഉയരവും വലിപ്പവും പ്രത്യേകതയായി കാണുന്നു. ഇവിടെ നടത്തുന്ന അഭിഷേകങ്ങൾക്ക് രോഗശാന്തി ലഭ്യമായിട്ടുള്ളതായി ആയിരക്കണക്കിനു ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പാനകം, ഉരിഅരിപ്പായസം, നെയ്യമൃത് തുടങ്ങിയവ നിവേദ്യമായി നടത്തിപ്പോരുന്നു.

ഉധിഷ്ട്ട കാര്യസാദ്ധ്യത്തിനായി മലയാളക്കരമുഴുവൻ പ്രസിദ്ധമായ ഒറ്റനാരങ്ങമാല വഴിപാടും അന്നദാനവും, എല്ലാ ഷഷ്ടി ദിവസങ്ങളിൽ ശഷ്ടിവൃതവും, സൂര്യകാലടി മഹാഗണപതിഹോമവും നടത്തിപോരുന്നു. ക്ഷേത്രത്തിൻറെ തന്ത്രി, തന്ത്രികുടുംബങ്ങളിൽ പ്രശസ്തനായ സൂര്യകാലടി മനയിലെ ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ആണ്. ക്ഷേത്രത്തിൻറെ ഭരണം മാതൃകാപരമായി നല്ല നിലയിൽ കേരളക്ഷേത്ര സംരക്ഷണസമിതി നടത്തിക്കൊണ്ടിരിക്കുന്നു.

Gallery